Posts

അഡ്മിഷന്‍ തുടരുന്നു...............

 അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലേയ്ക്ക് ഉള്ള അഡ്മിഷന്‍ തുടരുന്നു. ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്. https://forms.gle/EhLVKSxM78DbKR9H7 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

SSLC IT പരീക്ഷകള്‍ ഈ വര്‍ഷം ഇല്ല

 ഈ വര്‍ഷം മാറ്റി വച്ച  എസ്.എസ്.എല്‍.സി. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഇനി നടത്തേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

സ്കോളര്‍ഷിപ്പ് വിതരണം തുടരുന്നു........

  2019-20 വര്‍ഷത്തെ മുസ്ലീം ഗേള്‍സ് , ഹിന്ദു ഒ . ബി . സി ./ ബി . പി . എല്‍ കുട്ടികളുടെ സ്ക്കോളര്‍ഷിപ്പ് തുക നാളെ (22-04-2021) യും മറ്റന്നാളും (23-04-2021) കൂടി വിതരണം ചെയ്യുന്നതാണ് . താഴെ കാണുന്ന ലിസ്റ്റില്‍ പേര് ഉള്ള കുട്ടികളെ വിവരം അറിയിച്ച് , ഈ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തുക കൈപ്പറ്റുവാന്‍ പറയേണ്ടതാണ് . കുട്ടി ഇപ്പോള്‍ പഠിക്കുന്ന ക്ലാസ്സ് വ്യത്യാസമുണ്ട് . ഉദാഹരണമായി ഈ അക്വിറ്റന്‍സില്‍ 5 എ - യില്‍ പഠിക്കുന്ന കുട്ടി , ഈ വര്‍ഷം 6 എ ക്ലാസ്സിലാകും പഠിക്കുന്നത് . കുട്ടികള്‍ക്ക് ക്ലാസ്സും ഡിവിഷനും ( അക്വിറ്റന്‍സ് പ്രകാരമുള്ളത് ) , സീരിയല്‍ നമ്പറും പറഞ്ഞ് കൊടുത്ത് , ആയത് ഒഫീസില്‍ വരുമ്പോള്‍ പറയാനായി നിര്‍ദ്ദേശിക്കണം . യു . പി . വിഭാഗം കുട്ടികളോട് വരുമ്പോള്‍ 5 രൂപ ചില്ലറയായി കരുതാന്‍ പറയണം . സ്ക്കോളര്‍ഷിപ്പ് തുക വിതരണം , ഈ രണ്ട് ദിവസത്തിനുള്ളില്‍ നടത്താനായി , അതാത് ക്ലാസ്സ് അദ്ധ്യാപകര്‍ വിവരങ്ങള്‍ കുട്ടികള്‍ക്ക് യഥാസമയം കൈമാറുമല്ലോ ?

എസ്.എസ്.എല്‍.സി.പരീക്ഷകള്‍ക്ക് മാറ്റമില്ല

 ഇന്നലെ ചേര്‍ന്ന മന്ത്രിതല ചര്‍ച്ചകള്‍ക്ക് ഒടുവില്‍, ഇനി ബാക്കിയുള്ള SSLC പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് അറിയിച്ചു.