സ്കോളര്‍ഷിപ്പ് വിതരണം തുടരുന്നു........

 2019-20 വര്‍ഷത്തെ മുസ്ലീം ഗേള്‍സ്, ഹിന്ദു ഒ.ബി.സി./ബി.പി.എല്‍ കുട്ടികളുടെ സ്ക്കോളര്‍ഷിപ്പ് തുക നാളെ(22-04-2021) യും മറ്റന്നാളും (23-04-2021) കൂടി വിതരണം ചെയ്യുന്നതാണ്. താഴെ കാണുന്ന ലിസ്റ്റില്‍ പേര് ഉള്ള കുട്ടികളെ വിവരം അറിയിച്ച്, ഈ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തുക കൈപ്പറ്റുവാന്‍ പറയേണ്ടതാണ്. കുട്ടി ഇപ്പോള്‍ പഠിക്കുന്ന ക്ലാസ്സ് വ്യത്യാസമുണ്ട്. ഉദാഹരണമായി ഈ അക്വിറ്റന്‍സില്‍ 5-യില്‍ പഠിക്കുന്ന കുട്ടി, ഈ വര്‍ഷം 6എ ക്ലാസ്സിലാകും പഠിക്കുന്നത്. കുട്ടികള്‍ക്ക് ക്ലാസ്സും ഡിവിഷനും (അക്വിറ്റന്‍സ് പ്രകാരമുള്ളത്) , സീരിയല്‍ നമ്പറും പറഞ്ഞ് കൊടുത്ത്, ആയത് ഒഫീസില്‍ വരുമ്പോള്‍ പറയാനായി നിര്‍ദ്ദേശിക്കണം. യു.പി.വിഭാഗം കുട്ടികളോട് വരുമ്പോള്‍ 5 രൂപ ചില്ലറയായി കരുതാന്‍ പറയണം. സ്ക്കോളര്‍ഷിപ്പ് തുക വിതരണം, ഈ രണ്ട് ദിവസത്തിനുള്ളില്‍ നടത്താനായി, അതാത് ക്ലാസ്സ് അദ്ധ്യാപകര്‍ വിവരങ്ങള്‍ കുട്ടികള്‍ക്ക് യഥാസമയം കൈമാറുമല്ലോ ?

Comments

Popular posts from this blog

അഡ്മിഷന്‍ തുടരുന്നു...............